കഴിഞ്ഞ വര്‍ഷം യുഎസിലെ ഡിട്രോയിറ്റില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ ഓട്ടോ ഷോയിലാണ് 'എക്സ്ടുറിസ്മോ' എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ പ്രോട്ടോടൈപ്പ് കമ്ബനി ആദ്യമായി അവതരിപ്പിച്ചത്.
Hoverbike flying through indoor baseball field#hoverbike #flyingbike #airbike #airmobility #Aircraft #drone #ALI_Tech #エアモビリティ #ホバーバイク #空飛ぶバイク #XTURISMO pic.twitter.com/3fSi1cgqS3
ഒരു വര്‍ഷത്തിനു ശേഷമാണ് എക്സ്ടുറിസ്മോ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇലക്‌ട്രിക് പവറില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനത്തിന് 99 കിലോമീറ്റര്‍ 30 മിനിറ്റ് മുതല്‍ 40 മിനിറ്റ് വരെ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വാഹനത്തിന് 300 കിലോഗ്രാമാണ് ഭാരം. പരമാവധി 100 കിലോയോളം ഭാരം വഹിക്കാന്‍ വാഹനത്തിന് സാധിക്കുന്നതാണ്.
വിവിധ തരത്തിലുള്ള അപകടങ്ങളില്‍ രക്ഷ നേടുന്നതിനായി ബൈക്കില്‍ 3ഡി കണ്‍ട്രോളര്‍ സംവിധാനങ്ങള്‍, എയര്‍ റൂട്ട് ഡിസൈനുകള്‍, മാപ്പിംഗ് കണ്‍ട്രോളുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 5,55,000 യുഎസ് (ഏകദേശം 4 കോടിയോളം രൂപ) ഡോളറിനാണ് ഈ വാഹനം വാങ്ങാന്‍ സാധിക്കുക.
XTURISMO Traininghttps://t.co/OtqIVjsQXT pic.twitter.com/ab63or67Hv