Click to learn more 👇

സീരിയല്‍ കില്ലറെ പോലെ 'സീരിയല്‍ കിസ്സര്‍', ചുംബനപ്പേടിയില്‍ യുവതികളും പെണ്‍കുട്ടികളും, ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിക്കുന്ന വീഡിയോ പുറത്ത്

‌ 

പട്ന : ബീഹാറില്‍ ചുംബനപ്പേടിയില്‍ യുവതികളും പെണ്‍കുട്ടികളും. ഒളിഞ്ഞിരിക്കുന്ന അജ്ഞാതന്‍ ഞൊടിയിടയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ചുറ്റിപ്പിടിച്ച്‌ ചുണ്ടുകളില്‍ ചുംബിച്ച ശേഷം കടന്നുകളയുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

പൊലീസില്‍ അടക്കം നിരവധി പരാതികള്‍ എത്തിയിട്ടും, ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. സീരിയല്‍ കില്ലറെ പോലെ സിരിയല്‍ കിസ്സറെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശിക മാദ്ധ്യമങ്ങളില്‍ നിറയുകയാണ്.

ബീഹാറിലെ ജാമുയി ജില്ലയിലെ സദര്‍ ഹോസ്പിറ്റലിന് സമീപത്ത് വച്ച്‌ അടുത്തിടെ ഒരു ആരോഗ്യ പ്രവര്‍ത്തകയെ അജ്ഞാതന്‍ ബലമായി ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. 

മാര്‍ച്ച്‌ 10 നാണ് ആരോഗ്യ പ്രവര്‍ത്തക ആക്രമിക്കപ്പെട്ടത്. എന്നാല്‍ ഇതുവരെയും പ്രതിയെ പിടികൂടാനായില്ല. ആശുപത്രിയുടെ മതില്‍ ചാടിക്കടന്നെത്തുന്ന അജ്ഞാതന്‍ ആരോഗ്യ പ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്നതും, യുവതി നിലവിളിക്കുമ്ബോള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതുമാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.