Click to learn more 👇

ഭര്‍ത്താവ് ഗര്‍ഭിണിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി ഭാര്യ; ദമ്പതികൾ അറസ്റ്റിൽ



ഭുവനേശ്വര്‍: ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത കേസില്‍ ദമ്ബതികളെ പൊലീസ് അറസ്റ്റു ചെയ്തു. ഒഡിഷയിലെ നബരംഗ്പുര്‍ ജില്ലയിലാണ് നടുക്കുന്ന ക്രൂരത നടന്നത്.

അയല്‍വാസിയും ഭാര്യയുടെ ബന്ധുവുമായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഭാര്യയുടെ മുന്നില്‍ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഭാര്യ മൊബൈലില്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ഒഡിഷയിലെ ജഗനാഥ്‌പുര്‍ എന്ന ഗ്രാമത്തിലാണ് പീഡനത്തിനിരയായ യുവതിയുടെ വീട്, ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് പോകാന്‍ സഹായം തേടിയാണ് യുവതി ഫെബ്രുവരി 28ന് ബന്ധുവും ആശ വര്‍ക്കറുമായ പദ്മ രുഞ്ജികറിന്റെ വീട്ടിലെത്തിയത്. 

എന്നാല്‍ പദ്മയുടെ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു, ഗര്‍ഭിണിയാണ്, വെറുതെ വിടണെമന്ന് പറഞ്ഞെങ്കിലും തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു,

കരഞ്ഞ് പറഞ്ഞിട്ടും യുവാവ് വെറുതെ വിട്ടില്ല. പദ്മയാകട്ടെ ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു,

പീഡനത്തിന് ശേഷം ക്ഷേത്രത്തില്‍ കൊണ്ടുപോയി ഈ വിവരം പുറത്തുപറയരുതെന്ന് സത്യം ചെയ്യിപ്പിച്ചു. പരാതി നല്‍കിയാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, പേടി കാരണം ആദ്യം പരാതി നല്‍കിയില്ല. എന്നാല്‍ പീ‌ഡനദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് പദ്മയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു, വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട് .

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.