കൃഷ്ണവര്‍മയുടെ മകന്‍ വിവേകിനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു. നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ അന്നു രാത്രി തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കഴുത്തറുത്തെടുത്ത നിലയിലായിരുന്നു മുൃതദേഹമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു
മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആണ്‍കുട്ടിയെ ദൈവപ്രീതിക്കായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. മരിച്ച കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസ്സുള്ള മകനുണ്ടായിരുന്നു. നിരവധി തവണ പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ അനൂപ് ദുര്‍മന്ത്രവാദിയെ സമീപിക്കുകയായിരുന്നു.
മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടിയെ നരബലി നടത്തുന്നത്. അനൂപിനൊപ്പം വിവേകിന്റെ അമ്മാവനും ചിന്താരമെന്ന പേരിലുള്ള മറ്റൊരാളും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ട്. മൂവരും ചേര്‍ന്ന് പാര ഉപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ പ്രതികളായ അനൂപ്, ചിന്താരം, വിവേകിന്റെ അമ്മാവന്‍ എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.