മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികമാരായി മാറിയ നിരവധി നടിമാരുണ്ട്. ആ കൂട്ടത്തിൽ മലയാളിയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായ അമല പോളും ഉണ്ട്.
ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് ആലുവ സ്വദേശിനിയായ അമല ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് തമിഴിലേക്ക് പോയ അമല അവിടെ തിളങ്ങി.
സോഷ്യൽ മീഡിയയിൽ സജീവമായ അമല ഇപ്പോൾ ബീച്ചിൽ ജീവിതം ആസ്വദിക്കുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
"സൂര്യാസ്തമയവും ദേവതകളോടൊപ്പമുള്ള തണുപ്പും ‘എന്റെ പുതിയ പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമാണ്..”, ബിക്കിനിയിൽ കടൽ തീരത്ത് നിൽക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് അമല കുറിച്ചു. നമ്മുടെ അമല ഇങ്ങനെയല്ലെന്നാണ് ചിലരുടെ കമന്റ്.
മൈന എന്ന ചിത്രം അമലയുടെ കരിയറിനെ മാറ്റിമറിച്ചു. അതിന് ശേഷം മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തി. ഇതിനിടെ തെലുങ്കിലും അമല അഭിനയിച്ച് തെന്നിന്ത്യയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.