പരാതിയെ തുടർന്ന് കസബ പൊലീസ് തൃശൂർ സ്വദേശി നിഷാം ബാബുവെന്ന 24കാരനുവേണ്ടി അന്വേഷണം ഊർജിതമാക്കി. ഇയാൾ എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
ഡിസംബർ 30നായിരുന്നു സംഭവം. കോയമ്പത്തൂരിലെ ആശുപത്രിയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാൻ പ്രതി ശ്രമിച്ചു. ഇതിനായി കോഴിക്കോട്ടെത്തിച്ച് ഹോട്ടലിൽ മുറിയെടുത്തു തുടര്‍ന്നായിരുന്നു പീഡനം.
ഇതിന് ശേഷം പല ഹോട്ടലുകളിലും കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അഞ്ച് തവണ പീഡിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു.
സഹികെട്ട യുവതി പ്രതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് രക്ഷപ്പെട്ടു. ഇതിന് പ്രതികാരമായി പ്രതി നിഷാം നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് യുവതി കോഴിക്കോട് കസബ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.