ഇടുക്കി: കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വീട്ടിനകത്ത് കട്ടിലിനടിയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോള്‍ ) ആണ് മരിച്ചത്. വത്സമ്മയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്. വത്സമ്മയുടെ ഭര്‍ത്താവ് ബിജേഷിനെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.