ഒരു കാര്‍, ജീപ്പ്, ഇരു ചക്രവാഹനം ഉള്‍പ്പടെയുള്ള വാഹനങ്ങളിലേക്കാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് കത്തി നശിച്ചത്. ഒരു വാഹനം പൂണ്ണമായും മറ്റ് രണ്ട് വാഹനങ്ങള്‍ ഭാഗീകമായും കത്തി നശിച്ചു. കത്തി നശിച്ച വാഹനങ്ങളില്‍ ഒന്ന് കാപ്പ പ്രതിയായ ചാണ്ടി ഷമീമിന്റേതാണ്.
രാവിലെ മുതല്‍ ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. ഉഴാദിയില്‍ നിന്നാണ് ഷമീമിനെ ബലം പ്രയോഗിച്ച് പിടികൂടിയത്. ഇതിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇയാള്‍ വളപട്ടണം സ്റ്റേഷനില്‍ കടന്ന് അഞ്ച് വാഹനങ്ങള്‍ക്ക് തീയിട്ടത്. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയാണ് തീപിടിച്ച് നശിച്ചത്. വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. തളിപ്പറമ്ബ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെയാണ് തീ അണച്ചത്.
ചാണ്ടി ഷമീം തിങ്കളാഴ്ച പൊലീസ് സ്‌റ്റേഷനിലെത്തി ബഹളംവച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെ തുടര്‍ന്നായിരുന്നു ബഹളം വയ്‌ക്കുകയും ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌തത്. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്നാണ് പൊലീസിന് നേരത്തേ സംശയമുണ്ടായിരുന്നു.