കാസർകോട് പെരിങ്ങോത്ത് വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയാണ് ട്രാൻസ്ഫോർമർ മോഷണം പോയത്. ചിറ്റാരിക്കാല്‍ കെഎസ്‌ഇബി നല്ലോമ്ബുഴ സെക്ഷന്‍ പരിധിയിലെ അരിയിരിത്തിയില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാന്‍ സൂക്ഷിച്ചിരുന്ന ട്രാന്‍സ്ഫോര്‍മറാണ് കാണാതായത്
മോഷ്ടിച്ച ട്രാൻസ്ഫോർമർ കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇരുവരും വർഷങ്ങളായി നീലേശ്വരം പള്ളിക്കരയിൽ ആക്രി കച്ചവടം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു.