Click to learn more 👇

തൃശ്ശൂരില്‍ അച്ഛനും മകനും മരിച്ചനിലയില്‍; രണ്ടര വയസുകാരന്റെ മൃതദേഹം ബക്കറ്റില്‍


തൃശൂർ: തൃശൂരിൽ അച്ഛനെയും രണ്ടര വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആളൂരിലാണ് സംഭവം.  ബിനോയ് (37), മകൻ അർജുൻ (രണ്ടര വയസ്സ്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലും ബിനോയിയുടെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു.

മകനെ കൊലപ്പെടുത്തിയ ശേഷം ബിനോയ് തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.  ബിനോയ് പ്രവാസിയായിരുന്നു.  ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്നു.  കുട്ടിക്ക് സംസാരശേഷിയില്ലായിരുന്നു.  ഇതിന്റെ വിഷമത്തിലാണ് ഇത്തരത്തില്‍ കൃത്യം നടത്തിയതെന്നാണ് കരുതുന്നത്

ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് ബിനോയ് താമസിച്ചിരുന്നത്. മൂത്തമകനും ഭാര്യയും വീടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.  രാവിലെ ഉണർന്നപ്പോൾ മകൻ ബക്കറ്റിൽ മരിച്ച നിലയിലും ബിനോയിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.