Click to learn more 👇

തൃശൂരില്‍ കാര്‍ ഷോറൂമില്‍ തീപ്പിടിത്തം;കാറുകള്‍ കത്തിനശിച്ചു


തൃശൂർ: കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം. ഒല്ലൂരിൽ നിന്നും പുതുക്കാട് നിന്നുമുള്ള ഏഴ് യൂണിറ്റ് അഗ്നിശമന സേന തീയണക്കാനുള്ള ശ്രമത്തിലാണ്.

കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്ന് ആരംഭിച്ച തീ ഷോറൂമിലേക്ക് പടർന്നു.

പുതിയ വാഹനങ്ങളും സർവീസ് ചെയ്ത വാഹനങ്ങളും ഓഫീസുകളും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.  ത നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ അറിയിച്ചു.  

അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകൾ ഷോറൂമിന്റെ ഇരുവശത്തുനിന്നും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.  കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് തീ പടർന്നത്. പുതിയ കാറുകൾക്ക് പോലും തീപിടിച്ചു. മൂന്ന് കാറുകൾ കത്തിനശിച്ചു.  സർവീസ് സെന്റർ ആയതിനാൽ തറയില്‍ ഓയില്‍ ഉണ്ടായിരുന്നതാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണം.

സർവീസിന് എത്തിച്ച വാഹനങ്ങൾ ആദ്യഘട്ടത്തിൽ സുരക്ഷിതമായി മാറ്റി.  രാവിലെ 6.30ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ സർവീസ് സെന്റർ ജീവനക്കാരെയും അഗ്നിശമനസേനയെയും വിവരം അറിയിക്കുകയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.