Click to learn more 👇

'സ്വപ്ന പറഞ്ഞത് വസ്തുതാ വിരുദ്ധവും തെറ്റും, പരസ്യമായി മാപ്പ് പറയണം'; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം വി ഗോവിന്ദന്‍ നോട്ടീസ് അയച്ചു


തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്ബിലെ അഭിഭാഷകന്‍ മുഖേനെയാണ് നോട്ടീസ് അയച്ചത്.

മുഖ്യമന്ത്രിക്കെതിരായുള്ള ആരോപണങ്ങള്‍ അപകീര്‍ത്തികരവും വസ്തുതാ വിരുദ്ധവുമാണ്. തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെന്ന ആളിനെ അറിയില്ല, അതിനാല്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണം. അങ്ങനെ ചെയ്തില്ല എങ്കില്‍ സിവില്‍, ക്രിമിനല്‍ കേസുകള്‍ പ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകും എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.