Click to learn more 👇

വായ്‌പ തിരിച്ചടയ്ക്കാത്തതിന് മരുമക്കളുടെ മുന്നില്‍ വച്ച്‌ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തി; മനംനൊന്ത് 54കാരന്‍ ആത്മഹത്യ ചെയ്തു


ആലപ്പുഴ: കയര്‍ ഫാക്ടറി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളിയിലാണ് സംഭവം.

54കാരനായ ശശി ആണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ബാങ്ക് ജീവനക്കാര്‍ ഇന്നലെ വീട്ടിലെത്തി ശശിയെ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു.

വീടിന്റെ ആധാരം പണയം വച്ചാണ് ശശി ആക്സിസ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. രണ്ട് മരുമക്കളുടെ മുന്നില്‍ വച്ചാണ് ശശിയെ ഭീഷണിപ്പെടുത്തിയത്. 

വീടിന്റെ ഫോട്ടോയും ജീവനക്കാരെടുത്തു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ശശി എന്നും അദ്ദേഹത്തിന് മറ്റ് ബാദ്ധ്യതകളൊന്നും ഇല്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.