കൊച്ചി : ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ ഓടുന്ന ബൈക്കിന് തീ പിടിച്ചു. കാക്കനാട് നിന്നും ചാലക്കുടിക്ക് പോകുകയായിരുന്ന അങ്കിത് എന്ന യുവാവിന്റെ ബൈക്കാണ് കത്തി നശിച്ചത്. പുക കണ്ടതിനേതുടർന്ന് യുവാവ് ബൈക്ക് നിർത്തി ചാടിയിറങ്ങിയതിനാൽ വലിയ അപകടമൊഴിവായി. ഫയർഫോഴ്സെത്തി തീ അണച്ചു. യുവാവിന് കാര്യമായ പരിക്കുകളില്ല.
മലയാളി സ്പീക്ക്സ് ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.