പട്ടത്താനം സ്വദേശി സാവിത്രിയമ്മയാണ് കൊല്ലപ്പെട്ടത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ സഹായിച്ച സുനിലിന്റെ സുഹൃത്തിന് കോടതി മൂന്ന് വർഷം കഠിന തടവും വിധിച്ചു. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊലപാതകം നടന്ന ദിവസം സുനില്‍ മാതാവിനെ മര്‍ദ്ദിച്ച് അവശയാക്കി, പിന്നീട് വീടിനുള്ളില്‍ കെട്ടി തൂക്കുകയും ചെയ്തു. മരിച്ചെന്ന് കരുതി സുനിൽ സുഹൃത്തിന്റെ സഹായത്തോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കുകയായിരുന്നു.
അമ്മയെ കാണാനില്ലെന്ന് മറ്റൊരു മകൻ പോലീസിൽ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ സാവിത്രി അമ്മയുടെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ ജീവനോടെ കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി പ്രതികളെ പിടികൂടുകയായിരുന്നു.