Click to learn more 👇

സംരക്ഷിക്കേണ്ടയാള്‍ തന്നെ ക്രൂരമായി കൊല നടത്തി; പഴയിടം ഇരട്ടക്കൊലക്കേസ്; പ്രതി അരുണ്‍ കുമാറിന് വധശിക്ഷ; രണ്ട് ലക്ഷം പിഴയും കൊടുക്കാൻ വിധി


കോട്ടയം: പ്രമാദമായ കോട്ടയം പഴയിടം ഇരട്ടക്കൊലക്കേസിലെ പ്രതിയായ അരുണ്‍ കുമാര്‍ എന്ന അരുണ്‍ ശശിയ്‌ക്ക് വധശിക്ഷ.

പ്രതി രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണമെന്ന് ശിക്ഷവിധിച്ച കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചു. സംരക്ഷിക്കേണ്ടയാള്‍ തന്നെയാണ് ക്രൂരമായ കൊല നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് പുറമേ മോഷണം, ഭവനഭേദനം എന്നീ വകുപ്പുകളും നിലനില്‍ക്കുമെന്ന് ജഡ്‌ജി നാസര്‍ ശിക്ഷാവിധിയില്‍ പറഞ്ഞു.

2013 ഓഗസ്‌റ്റ് 28ന് രാത്രിയാണ് അരുണ്‍ കുമാര്‍ പഴയിടം തീമ്ബനാല്‍ വീട്ടില്‍ തങ്കമ്മയെയും ഭര്‍ത്താവായ ഭാസ്‌കന്‍ നായരെയും കൊലപ്പെടുത്തിയത്. 71 വയസുള്ള ഭാസ്‌കരന്‍ നായരെയും 68 വയസുള്ള തങ്കമ്മയെയും ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. തങ്കമ്മയുടെ അടുത്ത ബന്ധുവായിരുന്നു അരുണ്‍ കുമാര്‍.

ദമ്ബതികളുടെ മരണകാരണമറിയാന്‍ സ്ഥാപിച്ച ആക്ഷന്‍ കൗണ്‍സിലിലും ദമ്ബതികളുടെ സംസ്‌കാരത്തിനും അരുണ്‍ സജീവമായിരുന്നു. അതിനാല്‍ ആദ്യഘട്ടത്തില്‍ സംശയിച്ചില്ല. എന്നാല്‍ ഒരു മാലമോഷണത്തിന് ഇയാളെ പിടികൂടിയതോടെയാണ് സത്യം വെളിയില്‍ വന്നത്.

എന്നാല്‍ വിചാരണഘട്ടത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുണ്‍ കുമാര്‍ പിന്നീട് ചെന്നൈയില്‍ നിന്നും പിടിയിലായി. ആഡംബര ജീവിതം നയിക്കാന്‍ പണത്തിനായാണ് അരുണ്‍ സ്വന്തം ബന്ധുക്കളെത്തന്നെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് അന്വേഷണത്തില്‍ വ്യക്തമായി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.