തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി സ്വപ്ന സുരേഷ്. ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്നും സ്വപ്ന ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ്. അതും എന്റെ അടുത്ത്. അഞ്ചുമണിക്ക് വിവരങ്ങളുമായി ഞാൻ ലൈവിൽ വരും,’ എന്നാണ് സ്വപ്ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സപ്ന ഇന്നലെ രംഗത്തെത്തിയിരുന്നു.
വനിതാ ദിനം ആശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ അത് പിന്‍വലിച്ചശേഷമാണ് മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പോരാടുന്ന ആളാണ് ഞാൻ, നിർഭാഗ്യവശാൽ പൊതുസമൂഹത്തിൽ ഒരു സ്ത്രീയും എന്നെ പിന്തുണയ്ക്കുന്നില്ലെന്നും സ്വപ്ന പറഞ്ഞു. . ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഞാന്‍ എത്രയും വേഗം ആഘോഷിക്കുമെന്നും ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സ്വപ്‌ന പോസ്റ്റിൽ കുറിച്ചു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ സ്വപ്ന ഉന്നയിച്ചിരുന്നു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.