Click to learn more 👇

ലാപ്‌ടോപ്പില്‍ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍, വയനാട്ടില്‍ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയില്‍, അറസ്റ്റ് 18കാരിയുടെ പരാതിയില്‍


നാഗര്‍കോവില്‍: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തില്‍ കന്യാകുമാരിയിലെ ഇടവക വികാരിയെ നാഗര്‍കോവില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു.

അഴകിയ മണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ലിറ്റില്‍ ഫ്ളവര്‍ ഫെറോന പള്ളി ഇടവകവികാരി ബെനഡിക്റ്റ് ആന്റോയാണ് (29) അറസ്റ്റിലായത്.

ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നിര്‍ദ്ദേശപ്രകാരം നാഗര്‍കോവില്‍ ഡിവൈ.എസ്.പി നവീന്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്ന എസ്.ഐ ശരവണ കുമാറിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി നാഗര്‍കോവിലിലേക്ക് വരുന്നതായി അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വില്ലിക്കുറിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പേച്ചിപ്പാറ സ്വദേശിയായ 18കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയിരുന്നു.

വയനാട്ടില്‍ ഒളിവിലായിരുന്ന പ്രതി ചില വൈദികരുടെ നിര്‍ദ്ദേശപ്രകാരം നാഗര്‍കോവിലേക്ക് വരുമ്ബോഴാണ് പ്രത്യേക സംഘത്തിന്റെ വലയിലാകുന്നത്. പ്രതിക്കൊപ്പം കാറില്‍ മറ്റൊരു വൈദികനുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ നാഗര്‍കോവില്‍ എസ്.പി ഓഫീസിലെ സൈബര്‍ ക്രൈം വിഭാഗത്തിലെ പൊലീസുകാര്‍ ചോദ്യം ചെയ്തശേഷം വൈകിട്ടോടെ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തി.

വികാരിയുടെ ലാപ്‌ടോപ് പരിശോധിപ്പോള്‍ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കണ്ടെത്തിയതായി സൈബര്‍ ക്രൈം പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ദൃശ്യങ്ങളുണ്ടെങ്കില്‍ പോക്‌സോ ആക്‌ട് കൂടി ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. അതിക്രമത്തിനിരയായവര്‍ പരാതി നല്‍കണമെന്നും ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.