13ന് രാത്രിയാണ് സംഭവം. 12ഉം ആറും വയസ്സുള്ള രണ്ട് മക്കളുടെ മാതാവാണ് മിസ്രിയ. ആറു വയസുള്ള മകളെയും യുവതി കൂടെ കൊണ്ടുപോയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മേൽപറമ്പ് പോലീസ് പറഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവറായ നാസറിന്റെ ഓട്ടോയിലായിരുന്നു യുവതി പല ആവശ്യങ്ങൾക്കുമായി യാത്ര ചെയ്തിരുന്നത്. ഈ അടുപ്പം പ്രണയമായി മാറുകയായിരുന്നു. ഈ ബന്ധം ഒരുവർഷം മുമ്പ് ഭർത്താവ് അറിയുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈയിടെ യുവതി ഭർത്താവിൽനിന്നും വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, തന്നെ ആവശ്യമില്ലാത്ത ഭാര്യ സ്വയം വിവാഹമോചനം (ഫസ്ഖ്) നടത്തട്ടെ എന്ന നിലപാടാണ് ഭർത്താവ് സ്വീകരിച്ചത്.
ആറുവർഷം മുമ്പ് നിർമിച്ച 2300 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീട്ടിലാണ് ഭാര്യയും മക്കളും താമസിക്കുന്നതെന്നും പ്രവാസി യുവാവ് പരാതിയിൽ വ്യക്തമാക്കി. വീടിനായി ബാങ്കിൽ നിന്നുമെടുത്ത ലോൺ അടയ്ക്കാനായി നൽകിയ പണം പോലും ഭാര്യ അടിച്ചില്ലെന്നും ഭർത്താവ് പരാതിയിൽ ചൂണ്ടിക്കാട്ടി.