Click to learn more 👇

പത്ത് കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി;സമ്മര്‍ ബംബര്‍ അടിച്ചത് രാജിനി ചാണ്ടിയുടെ സഹായിയായ അസം സ്വദേശിക്ക്


കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബംബര്‍ സമ്മാനമായ പത്ത് കോടി അടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി.

അസം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്‌ക്കാണ ആ ഭാഗ്യശാലി. പ്രശസ്ത സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് വര്‍ഷങ്ങളായി ആല്‍ബര്‍ട്ട് ടിഗ. കൊച്ചിയിലെ ബാങ്കില്‍ ടിക്കറ്റ് നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

1995 മുതല്‍ ആല്‍ബര്‍ട്ട് സഹായിയായി വീട്ടിലുണ്ടെന്ന് രാജിനി ചാണ്ടി പറഞ്ഞു. വൈകുന്നേരം അവന്‍ എജന്‍സിയില്‍ നേരിട്ട് പോയി അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത് രാജിനി ചാണ്ടി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ഇന്നലെ ഉച്ചക്കായിരുന്നു ലാട്ടറി നറുക്കെടുപ്പ് നടന്നത്. പൂര്‍ണമായ ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും. 250 രൂപയായിരുന്നു ടിക്കറ്റ് വില

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.