തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കും. പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏപ്രിൽ മൂന്ന് മുതൽ 26 വരെയാണ് മൂല്യനിർണയം. 70 ക്യാമ്പുകളിലായി 18000 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
മലയാളി സ്പീക്ക്സ് ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.