Click to learn more 👇

'നിനക്ക് എവിടെ വരെ പഠിക്കണം, ഞാന്‍ പഠിപ്പിക്കും; എന്റെ കുട്ടിയെ പോലെ ഞാന്‍ നോക്കും'; ഗണേഷ് കുമാര്‍ ; വീഡിയോ കാണാം



വീടില്ലാത്ത വിഷമിക്കുന്ന അമ്മയേയും മകനേയും ചേര്‍ത്ത് നിര്‍ത്തി പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഗണേഷ് കുമാറിന്റെ വാക്കുകള്‍.

പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം കുട്ടിക്ക് ഒരു വീടും ഉറപ്പുനല്‍കിയിരിക്കുകയാണ് ഗണേഷ് കുമാര്‍.

പത്തനാപുരം കമുകുംചേരിസ്വദേശിയായ അഞ്ജുവിന്റെയും ഏഴാം ക്ലാസുകാരനായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കൈത്താങ്ങായത്. 'നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. നന്നായി പഠിക്കണം. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും’ ഗണേഷ് കുമാര്‍ പറയുന്നു.

നല്ല ഒരു വീട് വച്ചുനല്‍കാമെന്നും പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിതരാമെന്നും ഗണേഷ് കുമാര്‍ പറയുന്നു. സന്തോഷത്തില്‍ കുട്ടി കണ്ണീരണിയുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.

Video courtesy GCN News



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.