Click to learn more 👇

യുട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചശേഷം കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി പതിനഞ്ചുകാരി, വിവരം പുറത്തുവന്നത് അമ്മ ചോദ്യം ചെയ്തപ്പോൾ


 

മുംബയ്: പ്രസവസംബന്ധമായ വിവരങ്ങള്‍ യുട്യൂബ് വീഡിയോകളിലൂടെ പരിശീലിച്ച പതിനഞ്ചുകാരി കുഞ്ഞിനെ പ്രസവിച്ചതിനുശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി.

നാഗ്‌പൂരിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് കൊലപാതകം നടത്തിയത്. പീഡനത്തിനിരയായാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സുഹൃത്തിന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയ ഇയാള്‍ ബലമായി മദ്യം കഴിപ്പിച്ചതിനുശേഷം ലൈംഗികചൂഷണത്തിനിരയാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോക്‌സോ കേസ് നിലനില്‍ക്കുകയാണ്.

ജോലികഴിഞ്ഞെത്തിയ അമ്മ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരിക്കുന്നതുകണ്ട് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവരുന്നത്. ബെല്‍റ്റ് കൊണ്ട് കുഞ്ഞിന്റെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതിനുശേഷം ഒരു പെട്ടിക്കുള്ളില്‍ ഒളിച്ചുവയ്ക്കുകയായിരുന്നു. അമ്മ ചോദ്യം ചെയ്തതിനുപിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.