ലോസ്‌ആഞ്ചലസ് : ആര്‍ ആര്‍ ആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഓസ്‌കാര്‍. സംഗീത സംവിധായകന്‍ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റുവാങ്ങി
പുരസ്‌കാരം ഇന്ത്യയ്ക്ക് നമ്മാനിക്കുന്നുവെന്ന് കീരവാണി പ്രതികരിച്ചു.
ഒറിജനല്‍ സോംഗ് വിഭാഗത്തിലാണ് ഈ തകര്‍പ്പന്‍ ഗാനം ഓസ്‌കാര്‍ നേടുന്നത്. 2009ല്‍ ഗുല്‍സാറിന്റെ വരികളില്‍ എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയ സ്ലംഡോഗ് മില്യനയറിലെ ' ജയ് ഹോ " യ്‌ക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഓസ്‌കാര്‍ എത്തുന്നത്. "നാട്ടു നാട്ടു ഗാനം" ഒരു കൂട്ടം കലാകാരന്മാര്‍ ഓസ്‌കാര്‍ വേദിയില്‍ അവതരിപ്പിച്ചിരുന്നു. നടി ദീപിക പദുക്കോണ്‍ ഗാനത്തെ പ്രശംസിച്ച് സംസാരിച്ചതിന് പിന്നാലെയായിരുന്നു കലാകാരന്മാരുടെ പ്രകടനം.
It can be Bigger Than This. 🔥
— Ashwani kumar (@BorntobeAshwani) March 13, 2023
Out Very Own #DeepikaPadukone introduced the #NaatuNaatu song in #Oscars2023, The 1st Indian Original Song nominated for #BestOriginalSong Category in #Oscars.
This Moment we will cherish Forever ❤️#JrNTR #RamCharan #SSRajamouli #RRR pic.twitter.com/yX1EVkt2T0
അതേസമയം, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ എലിഫെന്റ് വിസ്‌പേഴ്സും പുരസ്‌കാരം നേടി. കാര്‍ത്തിക് ഗോണ്‍സാല്‍വെയും ഗുണീത് മോങ്കെയുമാണ് സംവിധാനം ചെയ്തത്.തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കിയാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. രഘു എന്ന ആനക്കുട്ടിയെ വളര്‍ത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണ് ഈ ഹൃസ്വചിത്രം പറയുന്നത്.
#RRR ’s #NaatuNaatu has mesmerised audiences world over, now winning an #Oscars! A superb song & dance!pic.twitter.com/SdM94QrnBm
— Lokesh Sharma (@_lokeshsharma) March 13, 2023
ലോസ് ആഞ്ജലസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ജാമി ലി കര്‍ട്ടിസിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കെ ഹ്വി ക്വാന്‍ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്) ആണ് മികച്ച സഹനടന്‍.
Pride of Indian cinema, #RRR 🤩🥰 pic.twitter.com/9rJc0emssp
— LetsCinema (@letscinema) March 13, 2023
മികച്ച വിഷ്വല്‍ എഫക്റ്റ്‌സ് : അവതാര്‍ ദ വേ ഓഫ് വാട്ടര്‍
മികച്ച തിരക്കഥ (അഡാപ്റ്റഡ്): സാറാ പോളെ (വുമണ്‍ ടോക്കിംഗ്)
മികച്ച തിരക്കഥ (ഒറിജിനല്‍)- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: നവാല്‍നി
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ആന്‍ ഐറിഷ് ഗുഡ്‌ബൈ
മികച്ച ആനിമേഷന്‍ ഫീച്ചര്‍ ചിത്രം: ഗ്വില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ
മികച്ച ഛായാഗ്രാഹകന്‍: ജയിംസ് ഫ്രണ്ട് (ഓള്‍ ക്വയിറ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്)
Loud and clear!
— Piyush Goyal (@PiyushGoyal) March 13, 2023
Congratulations to #TheElephantWhisperers for the win at the #Oscars pic.twitter.com/EnOaTTtGfi