Click to learn more 👇

അപരനെ കണ്ട്‌ ഞെട്ടി എആര്‍ റഹ്മാന്‍; തന്‍റെ ശബ്ദസാമ്യത്തില്‍ പാടുന്ന മലയാളിയുടെ വീഡിയോ പങ്കുവച്ച്‌ എആര്‍ റഹ്മാന്‍; വീഡിയോ കാണാം


ഇന്ത്യയ്ക്ക് എന്നും ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തിലൂടെ അഭിമാനിക്കുന്ന സംഗീതജ്ഞനാണ് എആര്‍ റഹ്മാന്‍. ശബ്ദത്തിലും ഭാവത്തിലും തന്‍റെതായ വ്യക്തിമുദ്ര പതിപ്പച്ചളാണ് എആര്‍ റഹ്മാന്‍.

ഇപ്പോഴിതാ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ച കൌതുകരമായ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റഹ്മാന്‍റെ ശബ്ദത്തില്‍ പാടുന്ന ഗായകന്‍റെ വീഡിയോയാണ് റഹ്മാന്‍ പങ്കുവച്ചിരിക്കുന്നത്. മലയാളിയായ ഗായകനും സംഗീത സംവിധായകനുമായ നിഖില്‍ പ്രഭയുടെ ഒരു വീഡിയോയാണ് റഹ്മാന്‍ സന്തോഷത്തോടെയും സ്നേഹത്തോടെയും റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഷോയിലാണ് നിഖില്‍ റഹ്മാന്‍റെ ശബ്ദത്തില്‍ ദില്‍സേരെ എന്ന ഗാനം പാടിയത്. ഇതിന്‍റെ വീഡിയോ @krish_na_here എന്ന ഐഡിയില്‍ നിന്നാണ് പങ്കുവച്ചിരിക്കുന്നത്. ഇത് പിന്നീട് റഹ്മാന്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു. റഹ്മാന്‍റെ ശബ്ദം അനുകരിക്കുക എന്നത് ലളിതമായ കാര്യം അല്ല. ആ ശബ്ദത്തിലും ഭാവത്തിലും ഞാന്‍ ഒന്ന് സംശയിച്ച്‌ പോയി. ഗംഭീരമായ കഴിവാണ് ഇതെന്ന് ട്വീറ്റിന് ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്.

ഇതിനകം 3 ലക്ഷത്തോളം പേര്‍ റഹ്മാന്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ടു കഴിഞ്ഞു. നൂറുകണക്കിന് കമന്‍റുകളാണ് ഇതിന് മറുപടിയായി വരുന്നത്. പലരും നിഖിലിന്‍റെ അത്ഭുതകരമായ കഴിവിനെ അഭിനന്ദിക്കുന്നുണ്ട്. നിഖില്‍ തന്നെ റഹ്മാന്‍റെ ട്വീറ്റില്‍ സന്തോഷം അറിയിച്ച്‌ നന്ദി പറയുന്നുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.