Click to learn more 👇

മുതലകൾ നിറഞ്ഞ കുളത്തിൽ നീന്തി കളിച്ച് കുട്ടി - വൈറൽ വീ‍ഡിയോ കാണാം


അക്രമകാരിയായ ജീവികളാണ് മുതലകൾ. പലരും അവയോടൊപ്പം അടുപ്പം കൂടിയും അവയെ സ്നേഹിക്കുകയും തലോടുകയും ഒക്കെ ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. 

എന്നാൽ എപ്പോൾ വേണമെങ്കിലും അത് നമ്മെ ആക്രമിക്കാൻ സാധ്യതയുണ്ട്. എത്രയൊക്കെ ട്രെയിൻ ചെയ്താലും അവ ചിലപ്പോൾ പെട്ടെന്ന് കയറി നമ്മളെ ആക്രമിക്കും. അത്തരത്തിലുള്ള നിരവധി സംഭവങ്ങളും വാർത്തകളിലും സോഷ്യൽ മീഡിയയിലും നമ്മൾ കാണാറുണ്ട്. ഈ ഉരഗങ്ങൾ സാധാരണയായി പതുങ്ങിയിരുന്നാണ് തന്റെ ഇരയെ പിടികൂടുന്നത്. ഇവയെ ഒരു പേടിയും ഇല്ലാത്ത നിരവധി വിദേശികളെ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ഈ വീഡിയോ നിങ്ങളിൽ ഒരു പേടി സൃഷ്ടിച്ചേക്കും.

snagfish എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണിത്. ഇതിന് ഇതുവരെ 133,335 ലൈക്കുകൾ ലഭിച്ചു. കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ച് പലരും രം​ഗത്ത് വന്നിട്ടുണ്ടെങ്കിലും നിരവധി പേർ ഇങ്ങനെ ചെയ്യുന്നതിലെ അപകടം ചൂണ്ടികാണിച്ചുകൊണ്ട് വീഡിയോയ്ക്ക് എതിരെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് എത്ര വിരലുകൾ ബാക്കിയുണ്ടായിരുന്നു എന്നാൽ ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.