മൃഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ ജനപ്രിയമാണ്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നിരവധി വീഡിയോകൾ ഷെയർ ചെയ്യപ്പെടുന്നുണ്ട്. മക്കൾ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ആക്രമണത്തിന് ഇരയായാൽ അവരുടെ ജീവൻ രക്ഷിക്കാൻ അമ്മമാരും അച്ഛനും ഏതറ്റം വരെയും പോകും.
സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഈ വൈറൽ വീഡിയോയിൽ, ഒരു അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ സിംഹത്തിൽ നിന്ന് രക്ഷിക്കാൻ ഓടുന്നത് കാണാം. വീഡിയോയുടെ തുടക്കത്തിൽ ഒരു സിംഹം ജിറാഫിന്റെ അടുത്തേക്ക് ഓടുന്നത് കാണാം. പിന്നീട്, സിംഹം ജിറാഫിന്റെ കഴുത്തിൽ കടിച്ച് നിലത്തിട്ട് കൊല്ലാൻ ശ്രമിക്കുന്നു.
വീഡിയോ കാണുന്ന ആരും അടുത്ത നിമിഷം ജിറാഫ് സിംഹത്തിന്റെ ഭക്ഷണമാവും എന്ന് തന്നെ കരുതിപ്പോകും. എന്നാൽ അപ്പോഴേക്കും ജിറാഫിന്റെ അമ്മ ജിറാഫ് ആ ധാരണകളെയെല്ലാം തെറ്റിച്ചുകൊണ്ട് അവിടേക്ക് ഓടുകയാണ്. അതോടെ ജിറാഫിനെ ഉപേക്ഷിച്ച് സിംഹം ഓടിപ്പോകുന്നതും കാണാം. ഈ ജിറാഫ് തന്റെ കുഞ്ഞിനെ സിംഹത്തിൽ നിന്ന് രക്ഷിക്കാൻ ഓടുകയാണ്, എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാം വീഡിയോ.
ഇങ്ങനെയൊക്കെ ആണെങ്കിലും ഈ വീഡിയോ കാണുന്ന പലരേയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരു കുട്ടി ജിറാഫിനെ പീഡിപ്പിക്കുന്നത് കണ്ട് സഹിക്കാൻ കഴിയുന്നില്ലെന്നും ദയവായി ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുന്നത് നിർത്തൂ എന്നും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇത് പ്രകൃതിയിൽ സ്വാഭാവികമാണെന്നും പ്രകൃതിയിൽ അത്തരം എല്ലാ രൂപങ്ങളും അടങ്ങിയിരിക്കുന്നുവെന്നും മറ്റുള്ളവർ അഭിപ്രായപ്പെട്ടു.
വീഡിയോ കാണൂ: