സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും ആളുകൾ കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾക്കായാണ്.
ഇവയിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഈ വീഡിയോകളിൽ ചിലത് ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇപ്പോൾ ഒരു പാമ്പ് പടം പൊഴിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഒരു വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെ പാമ്പുകൾ പടം പൊഴിക്കാറുണ്ട്. ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് അവയുടെ പടം വളരാറില്ല. അതുകൊണ്ടാണ് ഇടയ്ക്കിടെ ഇവ പടം പൊഴിക്കാറുള്ളത്. വളർച്ചയ്ക്ക് അനുസരിച്ചാണ് പാമ്പുകൾ പടം പൊഴിക്കുന്നത്. പാറയിലോ, പരുക്കനായ പ്രതലത്തിലോ ഉരച്ചാണ് പാമ്പ് പടം ശരീരത്തിൽ നിന്ന് മാറ്റുന്നത്. തല മുതലാണ് പടം പൊഴിഞ്ഞു തുടങ്ങുക.
ഇത്തരത്തിൽ ഒരു പാമ്പ് പടം പൊഴിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. CCTV എന്ന Twitter അക്കൗണ്ടിൽ നിന്ന് പങ്ക് വെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
Amazing footage captures a snake shedding its skin. #Nature pic.twitter.com/msjQ6iVIMq