പാമ്പിന്റെ മുഖ്യ ഇരയാണ് എലികള്‍. എലികളെ കണ്ടാല്‍ പാമ്പ് വെറുതെ വിടില്ല. ഇപ്പോള്‍ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന എലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
നെക്സ്റ്റ് ലെവല്‍ സ്‌കില്‍സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എലിയുടെ അഭ്യാസപ്രകടനം കണ്ട് കാഴ്ചക്കാര്‍ അമ്ബരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിവിദഗ്ധമായി ഒരു തികഞ്ഞ അഭ്യാസിയെ പോലെയാണ് പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് എലി രക്ഷപ്പെടുന്നത്. ഒരു ഘട്ടത്തില്‍ കുങ്ഫു മാസ്റ്ററെ പോലെ പാമ്പിനെ എലി ചാടി ചവിട്ടുന്നതും വീഡിയോയില്‍ കാണാം
Grasshopper mouse demonstrates escape skills. pic.twitter.com/EbkefIZHXL