Click to learn more 👇

' മിസ്റ്റര്‍ ഗോവിന്ദന്‍, മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ജനിക്കണം ,അവസാനം കാണാതെ അടങ്ങില്ല',സ്വപ്‌ന സുരേഷിന്റെ പ്രതികരണം ഇങ്ങനെ


ബംഗളൂരു: മാനനഷ്ടക്കേസില്‍ എം വി ഗോവിന്ദനോട് മാപ്പുപറയില്ലെന്ന് സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.പേടിപ്പിക്കാമെന്നും പിന്തിരിപ്പിക്കാമെന്നും കരുതേണ്ടെയും സ്വപ്ന പറഞ്ഞു.

വിജേഷ് പിള്ളയ്‌ക്കെതിരായ കേസില്‍ കര്‍ണാടക പൊലീസിന് മാെഴിനല്‍കിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.

'എനിക്ക് ഈ ഗോവിന്ദനെ അറിയില്ല. അദ്ദേഹം നോട്ടീസ് അയച്ചുവെന്ന് പറയുന്നു. അത് കിട്ടുമ്ബോള്‍ ഞാന്‍ വക്കീലുമായിട്ട് സംസാരിച്ച്‌ വേണ്ടത് ചെയ്യും. ഞാന്‍ മാപ്പുപറയണമെന്നാണ് ആവശ്യപ്പെടുന്നത്. മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍. എന്റെ ഭാഗത്തുനിന്ന് അത് കിട്ടുമെന്ന് പ്രതീക്ഷിക്കേ വേണ്ട. നോട്ടീസ് കിട്ടിക്കഴിഞ്ഞാല്‍ എന്റെ വക്കീല്‍ അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് നല്‍കിയിരിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നിങ്ങള്‍ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ സ്വപ്ന സുരേഷ് അടങ്ങില്ല. ഇത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമുള്ള സന്ദേശമാണ്. സി എം എന്റെ അങ്കിളോ ഫാദറോ അല്ല. അവര്‍ എല്ലാം കുറ്റകൃത്യത്തിലെ പാര്‍ട്ട്ണേഴ്സാണ്. പേടിപ്പിക്കാമെന്നും പിന്തിരിപ്പിക്കാമെന്നും കരുതേണ്ട. വിജേഷിനൊപ്പമുള്ള അജ്ഞാതനെ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ -സ്വപ്ന പറഞ്ഞു.

അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് സ്വപ്‌ന സുരേഷിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വക്കീല്‍ നോട്ടീസയച്ചത്. തളിപ്പറമ്ബിലെ അഭിഭാഷകന്‍ നിക്കോളാസ് ജോസഫ് മുഖേന അയച്ച നോട്ടീസില്‍ ആരോപണം പിന്‍വലിച്ച്‌ സ്വപ്ന മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്. ആരോപണം പിന്‍വലിച്ച്‌ മാപ്പ് പറയുന്നതായി രണ്ട് പ്രമുഖ മലയാള പത്രങ്ങളിലും മുഴുവന്‍ ചാനലുകളിലും അറിയിപ്പ് നല്‍കണമെന്നും എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പ്രതിഫലമായി 30 കോടി രൂപ വാഗ്ദാനം ചെയ്ത് എം.വി. ഗോവിന്ദനു വേണ്ടി വിജയ് പിള്ളയെന്നാള്‍ സമീപിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മാര്‍ച്ച്‌ ഒമ്ബതിന് ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.