മൂഹ മാധ്യമങ്ങളില്‍ പല തരത്തിലുള്ള വീഡിയോകളാണ് ദിവസേന പ്രചരിക്കുന്നത്. അവയില്‍ ചിലതെല്ലാം വൈറലാകാറുമുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തിലൊരു വ്യത്യസ്തമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.
അത്യന്തം അപകടകരമായ രീതിയില്‍ ട്രാക്ടര്‍ ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ ഇതിനോടകം തന്നെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഡ്രൈവറുടെ സാഹസികതയെ വിമര്‍ശിച്ചും പ്രശംസിച്ചുമുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. സ്വന്തം ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനും സ്വപ്നങ്ങള്‍ സഫലമാക്കാനും ഏതറ്റം വരെയും പോകാനും കഷ്ടപ്പെടാനും തയ്യാറായ മനുഷ്യന്‍ എന്നാണ് ചിലയാളുകള്‍ ട്രാക്ടര്‍ ഡ്രൈവറെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, സ്വന്തം ജീവനും മറ്റ് ആളുകളുടെ ജീവനും ഒരുപോലെ ഭീഷണിയുണ്ടാക്കുന്ന പ്രവൃത്തിയാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ വിമര്‍ശനം.
അമിതഭാരവുമായി സഞ്ചരിക്കുന്ന ട്രാക്ടറാണ് വീഡിയോയിലുള്ളത്. നാല് ചക്രങ്ങളുണ്ടെങ്കിലും പിന്നിലെ രണ്ട് ചക്രങ്ങള്‍ മാത്രമാണ് റോഡിലുള്ളത്. മുന്നിലെ രണ്ട് ചക്രങ്ങളും അമിതഭാരം കാരണം ഉയര്‍ന്നു നില്‍ക്കുന്നത് കാണാം. അത്യന്തം അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന ട്രാക്ടറിന്‍റെ ദൃശ്യങ്ങള്‍ മറ്റ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്. ഇത്തരം രംഗങ്ങള്‍ ഇന്ത്യയില്‍ മാത്രം കാണുന്നതാണെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
സിയറ്റ് ടയറുകളാണ് ഉപയോഗിച്ചതെന്ന് തോന്നുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ഉപയോക്താവിന്‍റെ കമന്‍റ്. മികച്ച ഒരു സ്റ്റണ്ട് കണ്ട അനുഭൂതിയുണ്ടെന്നും പുത്തന്‍ കണ്ടുപിടിത്തമാണെന്നും ചിലര്‍ പറയുന്നു. ഇന്ത്യയില്‍ ഇത്രയധികം സ്റ്റാര്‍ട്ട് അപ്പുകള്‍ ഉണ്ടാകുന്നതില്‍ അത്ഭുതമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ഈ വീഡിയോയുമായി ബന്ധപ്പെട്ട ട്രോളുകളും മീമുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു
Scenes….only in India!!
pic.twitter.com/upFlBDbCtF