അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. ഇത് ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ നിന്നുള്ള വീഡിയോ ആണ്. റോഡരികിൽ സുലഭമായി ലഭിക്കുന്ന ദോശയാണ് ഇവിടുത്തെ വിഭവം. ദോശയിൽ എന്താണ് ഇത്ര പുതുമയെന്ന് എന്നല്ലേ ചിന്തിക്കുന്നത്, ഈ ദോശ ഒരു സാധാരണ ദോശയല്ല.
വട്ടത്തിൽ കല്ലിൽ പരത്തുന്ന ദോശ നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ ഈ ഷെഫ് ഒരു കലാകാരനാണ്. കാരണം രസകരമായ രീതിയിലാണ് അദ്ദേഹം ദോശ ചുടുന്നത്. ആദ്യം കല്ലിൽ മാവ് ഒഴിച്ച് സാധാരണ ദോശയുടെ രൂപത്തിൽ ഉണ്ടാക്കി അതിൽ ഒരു ചെറിയ വട്ടം മാവ് ചേർത്തു പരത്തുന്നു. അതിനു ശേഷം പലയിടത്തു നിന്നും തവി കൊണ്ട് മാവ് മാറ്റി കണ്ണും മൂക്കും വായും ഉണ്ടാക്കുന്നത് വീഡിയോയിൽ കാണാം. ഒടുവിലിതൊരു പൂച്ചയുടെ ആകൃതിയിലുള്ള ദോശയായി മാറുന്നതാണ് കാഴ്ച.
I believe India’s street food vendors are the most innovative, resilient and impactful food influencers. More than any gourmet chef. Been wondering how to work with them to influence a nutritive food system.
— Manoj Kumar (@manoj_naandi) March 3, 2023
Please applaud this guy’s artistic skills.
#StreetFood #Arakunomics pic.twitter.com/h7Bvrs5TTJ
പാത്രത്തിൽ നിവർന്നുനിൽക്കുകയും നന്നായി പ്രദർശിപ്പിച്ച് ചട്ണി ചേർക്കുകയും ചെയ്താണ് അദ്ദേഹം ദോശ വിളമ്പുന്നത്. തികച്ചും പുതിയ രൂപമെന്നാണ് മിക്കവരും ഇതിനെ വിശേഷിപ്പിച്ചത്. കലാകാരൻ ആണെന്നും കമന്റുകൾ വന്നിട്ടുണ്ട്. ദോശക്കൊണ്ട് പൂച്ചയെ ഉണ്ടാക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്.