നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കുക.
നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താം. അവര്‍ക്ക് മസ്റ്ററിംഗ് അനുവദിച്ച കാലയളവ് വരെയുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ മസ്റ്റര്‍ ചെയ്യാത്ത കാലയളവിലെ പെന്‍ഷന്‍ ലഭിക്കില്ല. മസ്റ്ററിംഗ് ചെയ്തവര്‍ക്ക് മാത്രമാണ് മസ്റ്ററിംഗിനുള്ള കാലാവധിക്കു ശേഷമുള്ള പെന്‍ഷന്‍ ലഭിക്കുക. യഥാസമയം മസ്റ്റര്‍ ചെയ്യാത്തതിനാല്‍ കുടിശിക വരുന്ന പെന്‍ഷന്‍ തുക പണം അനുവദിക്കുമ്ബോള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളു.
വയോജനങ്ങള്‍, കിടപ്പുരോഗികള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങി അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അങ്ങനെയുള്ളവര്‍ക്ക് അക്ഷയ കേന്ദ്രത്തിന്റെ പ്രതിനിധി വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതാണ്.
ആധാര്‍ ഇല്ലാതെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ്സ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലോ ക്ഷേമനിധി ബോര്‍ഡുകളിലോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നല്‍കണം.