Click to learn more 👇

രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ മേജര്‍ ഓപ്പറേഷന്‍, മരണ സാദ്ധ്യതയുണ്ട്; എന്തെങ്കിലും സംഭവിച്ചാല്‍ ആക്ടറെ വേണ്ട ഡോക്ടറെ കല്യാണം കഴിച്ചോയെന്ന് ഭാര്യയോട് ബാല; വീഡിയോ കാണാം


 

കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി നടന്‍ ബാല ആശുപത്രിയില്‍ കഴിയുകയാണ്. ഇതിനിടയില്‍ ഭാര്യ എലിസബത്തിനൊപ്പം കേക്ക് മുറിച്ച്‌ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് താരമിപ്പോള്‍.

ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ദമ്ബതികള്‍ക്കൊപ്പം ബാലയുടെ ചിറ്റപ്പനെയും ചിറ്റമ്മയേയും വീഡിയോയില്‍ കാണാം.

ഇതിനിടയില്‍ തന്റെ അസുഖത്തെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ മേജര്‍ ഓപ്പറേഷന്‍ ഉണ്ടെന്നും മരണസാദ്ധ്യതയുണ്ടെങ്കിലും അതിജീവിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഒരു ഡോക്ടറെ വിവാഹം കഴിച്ചോയെന്നും ബാല എലിസബത്തിനോട് പറഞ്ഞു.

ബാലയുടെ വാക്കുകള്‍

എല്ലാവര്‍ക്കും നമസ്‌കാരം....നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് ഏകദേശം ഒരുമാസമായി. ഇന്ന് ഈ ഡോക്ടറുടെ നിര്‍ബന്ധപ്രകാരം ഞാന്‍ വന്നതാണ്. ആശുപത്രിയിലാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടാണ് വീണ്ടും വന്നത്. ഇനി രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ മേജര്‍ ഓപ്പറേഷന്‍ ഉണ്ട്. തീര്‍ച്ചയായും മരണ സാദ്ധ്യതയുണ്ട്. പക്ഷേ നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ട് അതിജീവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മുന്നോട്ട് പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. നെഗറ്റീവായിട്ടൊന്നും ചിന്തിക്കുന്നില്ല.

ഇന്ന് രണ്ടാം വിവാഹവാര്‍ഷികമാണ്. ഈ വിശേഷ ദിനം ആഘോഷിക്കണമെന്ന് എലിസബത്ത് ഡോക്ടറിന് ഒരാഗ്രഹം. ഞാന്‍ പറഞ്ഞത് ഇത്രയേയുള്ളൂ, ജനനമായാലും മരണമായാലും ദൈവമാണ് തീരുമാനിക്കുന്നത്. പ്രാര്‍ത്ഥന പോലെ എല്ലാം നടക്കട്ടെ. സപ്പോസ് എന്തെങ്കിലും സംഭവിച്ചാല്‍, ഡോക്ടറാണ് നീ, വേറെ ഏതെങ്കിലും ഒരു ആക്ടറെ വേണ്ട, ഡോക്ടറെ കല്യാണം കഴിച്ചോ. ഇത്രയും കാലം എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മനസുകൊണ്ട് നന്ദി പറയുന്നു.


 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.