ഏറ്റവും വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ജീവിയാണ് മാര്‍ജ്ജാരവംശത്തില്‍ പെട്ട ചീറ്റപ്പുലി.
ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ കഴിയും എന്നതാണ് ചീറ്റകളെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ഇതിന്റെ വിസ്മയിപ്പിക്കുന്ന വേഗത ഒരിക്കല്‍ കൂടി തെളിയിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
17 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ ഇരയെ ഓടിച്ചിട്ട് പിടിക്കുന്ന ചീറ്റയുടെ ദൃശ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ചീറ്റ സഡന്‍ ബ്രേക്കിടുന്നത് കാണാം. ഇരയെ പിടികൂടിയ ശേഷമാണ് ചീറ്റ നില്‍ക്കുന്നത്.
എന്നാൽ ഇത്രയും വേഗതയുള്ള ചീറ്റയെ അതേ വേഗതയിൽ തന്നെ തിരിച്ചടിച്ചിരിക്കുന്ന ഒരു മുതലയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ചിത്രത്തിൽ ഒരു പുഴയുടെ തീരത്തു നിന്ന് വളരെ ശ്രദ്ധയോടുകൂടി വെള്ളം കുടിക്കുന്ന ചീറ്റയെ അതിവേഗത്തിൽ എത്തിയ മുതല പിടിച്ചൊതുക്കുന്നത് കാണാം.
ചീറ്റയ്ക്ക് ഒന്ന് ആലോചിക്കാൻ പോലും സമയം കൊടുത്തില്ല എന്നാണ് ഈ വീഡിയോ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. സോഷ്യൽ മീഡിയയിൽ വൈറലായ ഈ രണ്ട് വീഡിയോകളും താഴെ കൊടുക്കുന്നു.
Velocidad y fuerza pic.twitter.com/AlULiTLctA