Click to learn more 👇

ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം; ലോക്കോ പൈലറ്റ് മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്


 ഭോപ്പാല്‍: രണ്ട് ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് അസിസ്റ്റന്റുമാര്‍ക്ക് പരിക്ക്.

ഇന്ന് രാവിലെ ആറരയ്ക്ക് മദ്ധ്യപ്രദേശിലെ സിംഗ്‌പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായാണ് അപകടമുണ്ടായത്. ബീഹാര്‍ മുസാഫര്‍പൂര്‍ സ്വദേശി രാജേഷ് പ്രസാദ് ആണ് മരിച്ചത്.

കല്‍ക്കരിയുമായി ബിലാസ്‌പൂരില്‍ നിന്നുവന്ന ചരക്ക് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ചരക്ക് ട്രെയിനിനെ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ എഞ്ചിനുകള്‍ക്ക് തീപിടിക്കുകയും കോച്ചുകള്‍ തലകീഴായി മറിയുകയും ചെയ്തു. ഒരു ട്രെയിനിന്റെ എഞ്ചിന് മുകളില്‍ മറ്റൊന്ന് എന്ന നിലയിലാണ് അപകട സ്ഥലത്ത് ഇവ കാണപ്പെട്ടത്. ബിലാസ്‌പുര്‍ മുതല്‍ കത്‌നി വരെയുള്ള റൂട്ടില്‍ ഷാഹ്‌ദോളിന് പത്ത് കിലോമീറ്റര്‍ മുന്‍പായാണ് ഇരുട്രെയിനുകളും കൂട്ടിയിടിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ റെയില്‍ ഗതാഗതം തടസപ്പെട്ടു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.