നോട്ടുകളിലെ ഒഴിഞ്ഞ ഇടങ്ങളില്‍ കുറിപ്പുകളെഴുതി പണം കൈമാറിയിരുന്നവരും കുറവല്ല.
അത്തരത്തില്‍ ഒരു പത്ത് രൂപാ നേട്ടില്‍ എഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍റര്‍നെറ്റില്‍ വൈറലായി. ഹിന്ദിയിലായിരുന്നു കുറിപ്പ് എഴുതിയിരുന്നത്. തന്‍റെ വിവാഹത്തില്‍ നിന്നും തന്നെ രക്ഷിക്കാനായി കാമുകി കാമുകനെഴുതിയ അപേക്ഷയായിരുന്നു ആ നോട്ടിലുണ്ടായിരുന്നത്.
'വിശാലേ, എന്‍റെ വിവാഹം ഏപ്രില്‍ 26-നാണ്. ദയവായി എന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകൂ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടെ കുസുമം," വൈറലായ 10 രൂപ നോട്ടിലെ ഒഴിഞ്ഞ സ്ഥലത്തെ സന്ദേശം ഇങ്ങനെയായിരുന്നു. ഈ നോട്ടിന്‍റെ ചിത്രം @vipul2777 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
നിമിഷ നേരം കൊണ്ട് കുറിപ്പ് വൈറലായി. കുറിപ്പ് പങ്കുവച്ച് കൊണ്ട് വിപുല്‍ ഇങ്ങനെ എഴുതി. 'ട്വിറ്റര്‍ നിങ്ങളുടെ ശക്തി കാണിക്കൂ... കുസുമിന്‍റെ ഈ സന്ദേശം ഏപ്രില്‍ 26ന് മുമ്ബ് വിശാലില്‍ എത്തണം.. ദോ പ്യാര്‍ കര്‍നേ വാലേ കോ മിലന്‍ ഹേ.. നിങ്ങള്‍ക്ക് അറിയാവുന്ന എല്ലാ വിശാലുമാര്‍ക്കും ടാഗ് ചെയ്യുക'
Twitter show your power... 26th April ke Pehle kusum ka Yeh message vishal tak pahuchana hai.. Doh pyaar karne wale ko milana hai.. Please amplify n tag all vishal you know.. 😂 pic.twitter.com/NFbJP7DiUK
— Crime Master Gogo (PARODY) 🇮🇳 (@vipul2777) April 18, 2022
ഏപ്രില്‍ 18 -ാണ് ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടത്. വേറൊരാള്‍ മാര്‍ച്ച് 25 ന് ഇട്ട ഒരു ചിത്രം മറുട്വിറ്റായി പങ്കുവച്ചു അതില്‍ കുസുമത്തിനുള്ള മറുപടി ഉണ്ടായിരുന്നു. "കുസുമേ, എനിക്ക് നിങ്ങളുടെ സന്ദേശം ലഭിച്ചു. നിന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ വരും. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടേത്, വിശാല്‍," മറ്റൊരു 10 രൂപ നോട്ടിലെ സന്ദേശം ഇങ്ങനെയായിരുന്നു.