സീസൺ അഞ്ചിലും ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി എത്തിയിരിക്കുകയാണ്. സമ്പന്നമായ കുടുംബത്തിലാണ് ജനനം എങ്കിലും ദുരിത ജീവിതം നയിക്കേണ്ടി വന്ന ഹനാൻ ആണ് അത്. വൻ വരവേൽപ്പാണ് ഹനാന് മത്സരാർത്ഥികൾ നൽകിയത്.
ഹനാന്റെ ഗെയിം പ്ലാന്‍ എന്താണ്, ഹനാനില്‍ നിന്നും ഗെയിമിന്റെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും അറിയാന്‍ പറ്റുമോ എന്നൊക്കെയാണ് ഓരോരുത്തരും നോക്കുന്നത്.
സ്ട്രോംഗ് മത്സരാർത്ഥിയാണ് ഹനാൻ എന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ജുനൈസ് പറയുന്നത്.
ചിലരെയൊക്കെ ഹനാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ അഞ്ചൂസ് റോഷ്, ഏയ്ഞ്ചലീന്‍, ഗോപിക, മനീഷ, അഖില്‍ മാരാര്‍, ജുനൈസ് തുടങ്ങിയവരോട് ഹനാന്‍ അടുപ്പം കാണിക്കുകയും ചെയ്തിട്ടുണ്ട്.
കോഫി ആണോ ചായയാണോ വേണ്ടതെന്ന് ചോദിച്ചപ്പോള്‍ 'എന്നോട് ചോദിക്കുന്നവര്‍ക്ക് പണിയാകും' എന്നാണ് ഹനാന്‍ പറഞ്ഞതെന്നാണ് റെനീഷ പറയുന്നത്.
ഹനാനില്‍ നിന്നുമുണ്ടായ ഈ പ്രതികരണം റെനീഷയെ ചൊടിപ്പിച്ചിരിക്കുകയാണ്. റോഷ് അളിയനുമായുള്ള ഹനാന്റെ അടുപ്പവും റെനീഷയെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.
ഹനാന്‍ തന്നെയും അവഗണിച്ചുവെന്നും ഹനാന് നെഗറ്റീവ് വൈബാണെന്ന് ദേവുവും പറഞ്ഞു. ഹനാനെതിരെ സെറീനയും രംഗത്തെത്തിയിട്ടുണ്ട്. പിന്നീട് റെനീഷ, ദേവു, സെറീന, ലച്ചു, നാദിറ എന്നിവര്‍ ചേര്‍ന്നിരുന്ന് ഹനാനെതിരെയുള്ള വിമര്‍ശനങ്ങളും മുന്‍വിധികളുമൊക്കെ നിരത്തുന്നുണ്ട്.
വരും ദിവസങ്ങളില്‍ ഹനാന്റെ വരവും ഗെയിമും എങ്ങനെയായിരിക്കും ഷോയെ ബാധിക്കുക എന്നത് കണ്ടു തന്നെ അറിയാം.