കൊച്ചി: കൊച്ചിയില്‍ റോഡ് ഷോ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തിയെന്നാണ് പരാതി.
തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരന്‍. ഡ്രൈവറുടെ കാഴ്ച മറയും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഡിജിപിക്കും മോട്ടോര്‍ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ ആദ്യ റോഡ് ഷോയില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. കേരളീയ വേഷത്തിലെത്തിയ മോദി, ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിലുമായി റോഡരികില്‍ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു.
കാറിന്റെ ഡോര്‍ തുറന്നിട്ട് ഫുട്ബോടില്‍ തൂങ്ങിനിന്ന് കൈവീശിയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. തിരുവനന്തപുരത്തും മോദി ഈ രീതിയിലാണ് യാത്ര ചെയ്തത്.