വീട്ടിലുള്ള ചേരുവകള്‍ കൊണ്ട് ഒരു പരിധി വരെ നമുക്ക് ആരോഗ്യം കാത്തു സൂക്ഷിക്കാം എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്.
വെറും രണ്ട് ചേരുവ കൊണ്ട് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. അല്‍പ്പം ഉണക്കമുന്തിരിയും തൈരും ചേര്‍ന്നാല്‍ ഗംഭീരമായ ഒരു ഔഷധക്കൂട്ടാണ് തയ്യാറാവുന്നത്. ശരീരത്തില്‍ ഒരു പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നതാണ് തൈര്. ഉണക്കമുന്തിരിയാകട്ടെ ഒരു പ്രീബയോട്ടിക്കുമാണ്. ഇവ രണ്ടും ഒന്നു ചേരുമ്ബോള്‍ ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
കൂടാതെ ഇത് കഴിക്കുന്നത് കുടലിലെ വീക്കം കുറയ്‌ക്കാനും പല്ലും മോണയും ആരോഗ്യകരമായി നിലനിര്‍ത്താനും എല്ലുകള്‍ക്കും സന്ധികള്‍ക്കും നല്ലതാണത്രേ. മലബന്ധം അകറ്റാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ബിപി കുറയ്‌ക്കുന്നതിനും ശരീരഭാരം കുറയ്‌ക്കുന്നതിനും ഇത് സേവിക്കാവുന്നതാണ്. തൈരും ഉണക്കമുന്തിരിയും മുടിയുടെ അകാല നര തടയുന്നു. ചര്‍മ്മങ്ങളില്‍ ചുളിവുകള്‍ വലിയ രീതിയില്‍ വരാതിരിക്കാനും കാരണമാകുന്നു.
ആര്‍ത്തവദിനങ്ങളില്‍ ഇവ സേവിക്കുന്നത് ആര്‍ത്തവവേദന കുറയ്‌ക്കും. ഒരു പാത്രത്തില്‍ ചൂടുള്ള കൊഴുപ്പു പാല്‍ എടുക്കുക, ഇതിലേക്ക് നാലോ അഞ്ചോ ഉണക്കമുന്തിരി ചേര്‍ക്കുക. കറുത്ത ഉണക്കമുന്തിരിയാണ് കൂടുതല്‍ ഉത്തമം.ഒരു സ്പൂണ്‍ തൈര്, അല്ലെങ്കില്‍ മോര് എടുത്ത് പാലില്‍ ചേര്‍ക്കുക. ഇത് നന്നായി ഇളക്കുക. ഇത് ഒരു അടപ്പ് കൊണ്ട് മൂടി 8-12 മണിക്കൂര്‍ വരെ മാറ്റിവയ്‌ക്കുക. ഉച്ചഭക്ഷണത്തിന്റെ കൂടെയോ അല്ലെങ്കില്‍ അത് കഴിഞ്ഞ് വൈകുന്നേരം മൂന്നോ നാലോ മണിയാകുമ്ബോഴോ ഇത് കഴിക്കുന്നത് മികച്ച ഫലം തരും.