22കാരനായ ലക്കി റാവത്താണ് കൊല്ലപ്പെട്ടത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരാള്‍ എറിഞ്ഞ ബാള്‍ ലക്കി റാവത്ത് നോ ബാള്‍ വിളിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും സ്‌മൃതി രഞ്ജന്‍ റാവത്ത് എന്നയാള്‍ ലക്കിയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് ചന്നെ കുത്തേറ്റ് ലക്കി റാവത്ത് മരിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. സംഭവ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കളിക്കാന്‍ എത്തിയവരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ബ്രഹ്മപൂര്‍, ശങ്കര്‍പൂര്‍ എന്നിവിടങ്ങളിലെ ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിലായിരുന്നു സംഭവം നടന്നത്. അതേസമയം, ലക്കിയുടെ മരണത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇതേ തുടര്‍ന്ന് അവിടെ പൊലീസ് സേനയെ വിന്യസിച്ചു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.