ഗാന്ധിനഗര്‍: ഗില്ലറ്റിന്‍ പോലുള്ള ഉപകരണം ഉപയോഗിച്ച് തല വെട്ടിമാറ്റി ദമ്ബതികള്‍ ആത്മഹത്യ ചെയ്ത് നിലയില്‍.
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ വിഞ്ചിയ ഗ്രാമത്തിലാണ് സംഭവം. ഹേമുഭായ് മക്‌വാന (38), ഇയാളുടെ ഭാര്യ ഹന്‍സബെന്‍ (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തല ഛേദിക്കാനുള്ള യന്ത്രം ഇവര്‍ തന്നെ നിര്‍മ്മിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വയം ബലി നല്‍കുന്നതിനാണ് ഇങ്ങനെ ചെയ്തത്.
അറ്രുപോയ തല അഗ്നി ബലിപീഠത്തിലേയ്ക്ക് ഉരുളുന്ന തരത്തിലാണ് ദമ്ബതികള്‍ ആത്മഹത്യ ആസൂത്രണം ചെയ്തതെന്ന് വിഞ്ചിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഇന്ദ്രജീത്സിംഗ് ജഡേജ പറഞ്ഞു. ആദ്യം ദമ്ബതികള്‍ അഗ്നി ബലിപീഠം തയ്യാറാക്കിയിരുന്നു.
കയറില്‍ കെട്ടിയ നിലയിലായിരുന്നു ഗില്ലറ്രിന്‍ പോലെ തോന്നിപ്പിക്കുന്ന ഉപകരണം ഉണ്ടായിരുന്നത്. അതിന്റെ കയര്‍ അഴിച്ചുവിട്ടയുടനെ അതിലെ ഇരുമ്ബ് ബ്ലയ്ഡ് തല വെട്ടിമാറ്റുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരുന്നത്.
മാതാപിതാക്കളെയും കുട്ടികളെയും നോക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുന്ന ആത്മഹത്യാ കുറിപ്പും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. ദമ്ബതികളുടെ രണ്ട് കുട്ടികളും അവരുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ മരിച്ച ദമ്ബതികള്‍ എല്ലാ ദിവസവും കുടിലില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.