കൊച്ചി: പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനടക്കമുള്ള കേസുകളില്‍ തൃശ്ശൂര്‍ കല്ലൂത്തി സ്വദേശി 18-കാരനായ റോഷനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് റോഷന്‍ സൗഹൃദം സ്ഥാപിക്കുന്നത്. പരിചയം മുതലെടുത്ത് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയത്. ഇപ്പോള്‍ പുത്തന്‍ വേലിക്കരയില്‍ താമസിച്ച് വരുന്ന പ്രതിയെ എറണാകുളം ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.