ഉത്സവപറമ്ബിലെ മൈക്ക് സെറ്റില്‍ മുഴങ്ങിയ ഭക്തിഗാനം കേട്ട് ഡ്യുട്ടി മറന്ന് നൃത്ത ചുവടുകളുമായി പോലീസുകാരന്
ഇടുക്കി പൂപ്പാറയിലാണ് സംഭവം. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു എസ്ഐയുടെ എല്ലാം മറന്നുള്ള നൃത്തം. ഉത്സവത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തന്‍പാറ എസ്ഐ ഷാജിയും സംഘവും. ഇതിനിടെ ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ നൃത്തം ആരംഭിച്ചു.
നൃത്തം നീണ്ടു പോയതോടെ, അവസാനം നാട്ടുകാര്‍ എസ് ഐ യെ പിടിച്ചു മാറ്റി. ക്ഷേത്രത്തില്‍ കൂടിനിന്ന ആളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
Video courtesy news18
'മാരിയമ്മാ' പാട്ടിന് നൃത്തം ചെയ്ത എസ്ഐയെ നാട്ടുകാര്‍ പിടിച്ചുമാറ്റി; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം pic.twitter.com/AfgFJE97jq