Click to learn more 👇

താനെയിലെ ബിസിനസ് പാര്‍ക്കില്‍ വന്‍ തീപിടുത്തം; വാഹനങ്ങള്‍ പൊട്ടിത്തെറിച്ചു, ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്


മഹാരാഷ്ട്രയിലെ താനെയില്‍ വന്‍ തീപിടുത്തം. മുംബയിലെ ഗോഡ്ബന്ധര്‍ റോഡിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കിലാണ് രാത്രി എട്ടരയോടെ തീ പടര്‍ന്ന് പിടിച്ചത്.

ഓറിയോണ്‍ ബിസിനസ് പാര്‍ക്കിലുണ്ടായ തീ പിടുത്തം സമീപത്തെ ഷോപ്പിംഗ് മാളിലേയ്ക്കും വ്യാപിച്ചതായാണ് അറിയാന്‍ കഴിയുന്നത്.

ഓറിയോണ്‍ ബിസിനസ് പാര്‍ക്കിന് സമീപം ഗോഡ്ബന്ദര്‍ റോഡിലെ ബഹുനിലകളുള്ള ഗ്രൗണ്ട് പ്ളസിലേക്കാണ് തീ പടര്‍ന്നത്. അഞ്ച് നിലകളിലുള്ള കെട്ടിടത്തില്‍ അറുപതിലധികം കടകളും ഓഫീസുകളുമുണ്ട്. 

പല നിലകളിലേയ്ക്ക് തീ പടര്‍ന്നതായാണ് വിവരം. പാര്‍ക്കിംഗ് സൗകര്യമുള്ള നിലയിലെ വാഹനങ്ങളെല്ലാം തന്നെ അഗ്നിക്കിരയായി. സിഎന്‍ജി വാഹനങ്ങള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്നിശമന വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.