Click to learn more 👇

വീട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി എത്തി അമ്മയെ മുറിയില്‍ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റില്‍


തൊടുപുഴ: വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ 46കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

കരിങ്കുന്നം സ്വദേശി മനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് വൃദ്ധയായ അമ്മ മനുവിനെ വിളിച്ചത്.

വീട്ടില്‍ അറ്റകുറ്റപ്പണിക്കിടെ, അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. അവശനിലയായ മകളെ അമ്മ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന്, പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വീട്ടില്‍ അതിക്രമിച്ച്‌ കയറല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.