Click to learn more 👇

തായ്ലാന്‍ഡ് കഞ്ചാവുമായി പെൺകുട്ടിയും സുഹൃത്തും പിടിയിൽ.


തിരുവനന്തപുരം: പാറശാലയില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസിലെ യാത്രക്കാരില്‍ നിന്നും തായ്ലാന്‍ഡ് കഞ്ചാവ് പിടികൂടി.

കവടിയാര്‍ സ്വദേശി വരുണ്‍ ബാബു ചുള്ളിമാനൂര്‍ സ്വദേശി വിനിഷ എന്നിവരാണ് പിടിയിലായത്. പാറശാല എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ പൊലീസും ആന്റി നാര്‍ക്കോട്ടിക് ടീമും നടത്തിയ പരിശോധനയിലാണ് തായ്ലന്‍ഡ് കഞ്ചാവുമായി ഇരുവരും പിടിയിലാകുന്നത്.

ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സിലെ യാത്രക്കാരായിരുന്നു കവടിയാര്‍ സ്വദേശി വരുണ്‍ ബാബുവും ചുള്ളിമാനൂര്‍ സ്വദേശി വിനിഷയും. പരശുവയ്‌ക്കലില്‍ വച്ച്‌ ബസ് തടഞ്ഞു പരിശോധിപ്പോഴാണ് ഇവരുടെ ബാഗിനുള്ളില്‍ ഒളിപ്പിച്ചിരുന്ന തായ്ലന്‍ഡ് കഞ്ചാവ് കണ്ടെടുത്തത്.

20 ഗ്രാമോളം തായ്ലന്‍ഡ് കഞ്ചാവാണ് ഉണ്ടായിരുന്നത്. വിപണിയില്‍ വലിയ വില വരുന്ന കഞ്ചാവാണിതെന്നു പൊലീസ് അറിയിച്ചു. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. വരുണ്‍ ബാബു മുന്‍പും ലഹരിക്കടത്തു കേസിലെ പ്രതിയാണ്. വിനിഷയ്‌ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.