Click to learn more 👇

'വിഷു ആഘോഷത്തിനിടെ പടക്കം വീണു'; റിസോര്‍ടില്‍ തീപ്പിടിത്തം; അത്യാഹിതം ഒഴിവായി


നീലേശ്വരം: റിസോര്‍ട് തീപ്പിടിത്തത്തില്‍ കത്തി നശിച്ചു. വിഷു ആഘോഷത്തിനിടെ പടക്കം വന്ന് വീണതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

ശനിയാഴ്ച പുലര്‍ചെ നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹെര്‍മിറ്റേജ് റിസോര്‍ടിലാണ് അപകടം സംഭവിച്ചത്.

പുല്ല് മേഞ്ഞ മേല്‍ക്കൂരകളുള്ള കോടേജുകളാണ് ഇവിടെയുള്ളത്. ഇതാണ് തീ ആളിപ്പടരാന്‍ കാരണമായതെന്ന് സംശയിക്കുന്നത്. തീ പിടിച്ചയുടന്‍ റിസോര്‍ടില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ അത്യാഹിതം ഒഴിവായി. രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സും റിസോര്‍ട് ജീവനക്കാരും ചേര്‍ന്നാണ് തീയണച്ചത്. ഓഫീസ് ഉള്‍പെടെ റിസോര്‍ട് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.