Click to learn more 👇

സർക്കാറിന്റെ വിഷുക്കൈനീട്ടം ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ;


തിരുവനന്തപുരം: രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഇന്ന് മുതല്‍ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേര്‍ക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെന്‍ഷന്‍ നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നാല് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് നല്‍കാനുള്ളത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു.

ജനുവരി, ഫെബ്രുവരി മാസത്തെ കുടിശ്ശികയാണ് കൊടുക്കുന്നത്. ഇന്ന് 10 മണി മുതലായിരിക്കും വിതരണം. വിഷുക്കൈനീട്ടമെന്ന സര്‍ക്കാര്‍ ഭാഷ്യത്തെ പ്രതിപക്ഷം പരിഹസിച്ചിരുന്നു. കൊടുക്കാനുള്ള പണം കൈനീട്ടമായി പറയുന്നതെന്തിനെന്നായരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. എന്നാല്‍ വിഷുവിന് പണം ലഭിക്കുന്നത് പാവങ്ങള്‍ക്ക് ആശ്വാസകരമാരകും

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.