Click to learn more 👇

മദ്യപിച്ച് ആശുപത്രിയിൽ എത്തി റിയാലിറ്റി ഷോ കലാകാരന്റെ മാരക പ്രകടനം: സംഭവം കൊല്ലത്ത്; വീഡിയോ കാണാം.


കൊല്ലം: മദ്യലഹരിയില്‍ ആശുപത്രിയിലെത്തി അതിക്രമം കാണിച്ച റിയാലിറ്റി ഷോ താരം പിടിയില്‍.

 പ്രമുഖ ചാനലിലെ കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മദ്യ ലഹരിയിലെത്തിയ മധു രോഗികളുടെ കസേരയിലിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റിയെയും രോഗികളെയും ഇയാള്‍ അസഭ്യം പറഞ്ഞു. പുറത്തുപോകാന്‍ പറഞ്ഞതോടെയാണ് അതിക്രമം നടത്തിയത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് അശുപത്രിയിലെത്തി അനുനയിപ്പിച്ച്‌ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും മധു പോകാന്‍ തയ്യാറായില്ല. ബലപ്രയോഗത്തിലൂടെയാണ് കൊണ്ടുപോയത്. മധുവിനെ അമ്മയ്‌ക്കൊപ്പം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.